Monday, December 5, 2022
HomeGulf'വേള്‍ഡ് ഓഫ് ഫുട്ബോള്‍' എക്സിബിഷന് തുടക്കമായി

‘വേള്‍ഡ് ഓഫ് ഫുട്ബോള്‍’ എക്സിബിഷന് തുടക്കമായി

ലോകകപ്പിനോട് അനുബന്ധിച്ച് 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയത്തില്‍ (ക്യുഒഎസ്എം) ‘വേള്‍ഡ് ഓഫ് ഫുട്ബോള്‍’ എക്സിബിഷന് തുടക്കമായി. സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. 2023 ഏപ്രില്‍ ഒന്ന് വരെയാണ് എക്‌സിബിഷന്‍ നീണ്ടുനില്‍ക്കുക. ഫുട്ബോളിന്റെ ഉത്ഭവം മുതല്‍ ഫിഫ ലോകകപ്പിന്റെ വരെയുള്ള ചരിത്രത്തിലൂടെയുള്ള യാത്രയാണ് സന്ദര്‍ശകര്‍ക്കായി എക്സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്.

‘ഫുട്‌ബോള്‍ ഫോര്‍ ആള്‍;ആള്‍ ഫോര്‍ ഫുടബോള്‍, ‘ദ റോഡ് ടു ദോഹ’; ‘ഹിസ്റ്ററി ഇന്‍ ദ മേക്കിംഗ്’എന്നെ മൂന്നു വിഭാഗങ്ങളായാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമായ മത്സരങ്ങളില്‍ ഉപയോഗിച്ച, ഷൂസ്, സ്‌കാര്‍ഫുകള്‍, ടിക്കറ്റുകള്‍, പോസ്റ്ററുകള്‍, ഔദ്യോഗിക രേഖകള്‍, തുടങ്ങിയവയും പുരാവസ്തുക്കളും ഉള്‍പ്പെടുത്തുന്നതാണ് പ്രധാന വിഭാഗമായ ‘ഹിസ്റ്ററി ഇന്‍ ദ മേക്കിംഗ്’. 1930ലെ ആദ്യ ലോകകപ്പില്‍ അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരം ഡീഗോ മറഡോണ ധരിച്ചിരുന്ന ജഴ്സി ഉള്‍പെടെ ലോകകപ്പ് ചരിത്രത്തിലെ ഇതിഹാസ താരങ്ങള്‍ ധരിച്ചിരുന്ന ജഴ്സികള്‍ പ്രദര്‍ശനത്തിലുണ്ടാവും. ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ വലതുകാലിന്റെ വെങ്കല രൂപവും പ്രദര്‍ശനത്തിലെ മുഖ്യ ആകർഷണമാണ്.

Most Popular