ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ നഗരം ദോഹ

Doha, DOH, Qatar – November 3, 2014: The Night Skyline of residential and office buildings of the West Bay District in Doha, photographed from across the bay

ദോഹ: ലോകത്തിലെ ഏറ്റവും റൊമാന്റിക് നഗരമെന്ന പദവി ഇനി ഖത്തറിന് സ്വന്തം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ദോഹ, ദോഹ ലവ് എന്നീ ഹാഷ്‌ടാഗുകൾക്ക് കീഴിലുള്ള വീഡിയോകൾ 7 ബില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയതോടെയാണ് സോഷ്യൽ മീഡിയ ആപ്ലികേഷനായ ടിക് ടോക്കിലെ വിവരങ്ങളെ ആശ്രയിച്ച് ഡിസ്കവർ കാർസ് ഡോട് കോം വെബ്സൈറ്റ് നടത്തിയ പഠനത്തിൽ ദോഹ റൊമാന്റിക് നഗരമെന്ന പദവിക്ക് അർഹമായിരിക്കുന്നത്. പാരിസ് ഉൾപെടെയുള്ള വമ്പൻ നഗരങ്ങളെ പിന്തള്ളിയാണ് ദോഹ ഈ ബഹുമതി സ്വന്തമാക്കിയിരിക്കുന്നത്.

Doha, DohaLove എന്നീ ഹാഷ്‌ടാഗുകൾക്ക് കീഴിൽ ഖത്തർ തലസ്ഥാന നഗരം 740 കോടി വ്യൂസ് നേടി. കഴിഞ്ഞ വർഷം ലോകകപ്പ് ഫുട്ബോളിന് വിജയകരമായി ആതിഥ്യമരുളിയ ദോഹ, ദമ്പതികൾക്ക് ഷോപ്പിങ്ങിനും കാഴ്ചകൾക്കുമുള്ള നിരവധി ഇടങ്ങൾ പ്രദാനം ചെയ്യുന്നതായി വെബ്സൈറ്റിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ആസ്ട്രേലിയൻ നഗരമായ പെർത്ത് ആണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. Perth, LoveInPerth എന്നീ ഹാഷ്‌ടാഗുകളിൽ മൊത്തം 680 കോടി കാഴ്ചക്കാരുമായാണ് പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ‘സിറ്റി ഓഫ് ലൈറ്റ്‌സ്’ എന്നു പേരുകേട്ട പെർത്ത് രണ്ടാം സ്ഥാനത്തെത്തിയത്. ന്യൂസിലൻഡിലെ ക്വീൻസ്ടൗൺ സിറ്റിയാണ് ലിസ്റ്റിൽ മൂന്നാമത്.