Sunday, November 27, 2022
HomeGulfലോകത്തിലെ ഏറ്റവും വലിയ ബൂട്ട് ഖത്തറിൽ; ഗിന്നസിലേക്ക്

ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് ഖത്തറിൽ; ഗിന്നസിലേക്ക്

ദോഹ∙ ഇന്ത്യയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ബൂട്ട് ഗിന്നസിലേക്കും.
കാൽപ്പന്തുകളിയുടെ അരങ്ങിൽ ഇന്ത്യൻ ‘കാലൊപ്പു’ ചാർത്താൻ ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ ബൂട്ട്. ഖത്തറിലെ പ്രവാസി യുവജന സംഘടനയായ ഫോക്കസ് ഇന്റർനാഷനലിനു വേണ്ടി ആർട്ടിസ്റ്റ് എം.ദിലീഫ് നിർമിച്ച ബൂട്ട് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.

17 അടി നീളവും 7 അടി ഉയരവുമുള്ള ബൂട്ട് നിർമിച്ചത് ഇന്ത്യയിലും ഡിസൈൻ ജോലികൾ പൂർത്തിയാക്കുന്നത് ഖത്തറിലുമാണ്. ലെതർ, ഫൈബർ, റെക്‌സിൻ, ഫോം ഷീറ്റ്, അക്രിലിക് ഷീറ്റ് എന്നിവ കൊണ്ടാണ് ബൂട്ട നിർമിച്ചിരിക്കുന്നത്. അനാഛാദന ചടങ്ങിന് മുൻപായി ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) സഹകരണത്തോടെ ദോഹയിലെ ഇന്ത്യൻ കലാകാരന്മാർ പങ്കെടുക്കുന്ന സാംസ്‌കാരിക ഘോഷയാത്ര നടക്കും.

14ന് കത്താറ കൾചറൽ വില്ലേജിൽ വൈകിട്ട് 7.00ന് ഭീമൻ ബൂട്ട് അനാഛാദനം ചെയ്യും. കത്താറ പബ്ലിക് ഡിപ്ലോമസിയുമായി സഹകരിച്ചാണ് ചടങ്ങ്.

Most Popular