ഖത്തറിൽ റെക്കോർഡ് തകർത്ത് കോവിഡ് കേസുകൾ: ഇന്നലെ മാത്രം മൂവ്വായിരത്തിലധികം രോഗികൾ

qatar covid 19 Patients

ദോഹ: ഖത്തറില്‍  കൊവിഡ് കേസുകളില്‍ വൻ വര്‍ധനവ്. ഇന്നലെ 3192 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.  രോഗം സ്ഥിരീകരിച്ചവരില്‍ 2497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗബാധിതരില്‍ 695 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.

കോവിഡ്മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് 24 മണിക്കൂറിനിടെ 12560 ഡോസ് വാക്സിന്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് വാക്സിനേഷന്‍ കാംപെയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 5,26,85,50 ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തിട്ടുള്ളത്.