ഒമാനില്‍ പ്രവാസി യുവാവ് ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു

മസ്‍കത്ത്: പ്രവാസി യുവാവ് ഭൂഗര്‍ഭ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു. ഒമാനിലെ നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.

നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ അല്‍ ഖാബില്‍ വിലായത്തിൽ ഒരു ഫാമില്‍ സ്ഥാപിച്ചിരുന്ന ഭൂഗര്‍ഭ വാട്ടര്‍ ടാങ്കിലാണ് പ്രവാസി മുങ്ങിമരിച്ചത്. ഏഷ്യക്കാരനാണ് മരണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.