Tuesday, May 24, 2022
HomeGulfവ​ട​ക്ക​ന്‍ സൗ​ദി​യി​ലെ ത​ബൂ​ക്കി​ല്‍ യു​വാ​വ് പാ​റ​ക്കെ​ട്ടി​നി​ട​യി​ല്‍ കു​ടു​ങ്ങി; 20 മണിക്കൂറിനുശേഷം രക്ഷപെടൽ

വ​ട​ക്ക​ന്‍ സൗ​ദി​യി​ലെ ത​ബൂ​ക്കി​ല്‍ യു​വാ​വ് പാ​റ​ക്കെ​ട്ടി​നി​ട​യി​ല്‍ കു​ടു​ങ്ങി; 20 മണിക്കൂറിനുശേഷം രക്ഷപെടൽ

ത​ബൂ​ക്ക്: വ​ട​ക്ക​ന്‍ സൗ​ദി​യി​ലെ ത​ബൂ​ക്കി​ല്‍ യു​വാ​വ് പാ​റ​ക്കെ​ട്ടി​നി​ട​യി​ല്‍ കു​ടു​ങ്ങി. അ​ല്‍​വാ​ജ് ഗ​വ​ര്‍​ണ​റേ​റ്റി​ലെ അ​ബു​റാ​ക്ക സെ​ന്‍റ​റി​ല്‍ പാ​റ​ക്കെ​ട്ടി​ലാണ് ഇരുപത്തിയേഴ്കാരൻ അകപ്പെട്ടത്. ഒടുവിൽ സി​വി​ല്‍ ഡി​ഫ​ന്‍​സ് ടീം രംഗത്തെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. പ്ര​ദേ​ശ​ത്തെ പാ​റ​ക്കെ​ട്ട് കാ​ര​ണം വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​നു​ള്ള ബുദ്ധിമുട്ട് ഏറെനേരം രക്ഷാപ്രവർത്തകരെ വലച്ചു. 20 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഡിഫെൻസ് ടീമിന് യുവാവിന്റെ അരികിലെത്താനായത്.

ട്ര​ക്കി​ങ്ങി​നി​ടെ യു​വാ​വ് ഇ​ടു​ങ്ങി​യ പാ​റ​യി​ടു​ക്കി​ലേ​ക്ക് വീ​ണ വി​വ​രം ചൊ​വ്വാ​ഴ്‌​ച​യാ​ണ് ത​ബൂ​ക്കി​ലെ സു​ര​ക്ഷ അ​ധി​കാ​രി​ക​ള്‍ അ​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍​സ് ടീ​മു​ക​ള്‍ ന​ട​ത്തി​യ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ യു​വാ​വി​നെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.

Most Popular