കുവൈത്തിലേക്ക് കടല്‍ വഴി അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 10 പേര്‍ അറസ്റ്റില്‍

bahrain jail

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 10 പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. മിന അബ്ദുളള തീരപ്രദേശം വഴി അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഇറാന്‍ സ്വദേശികളാണ് പിടിയിലായത്. രഹസ്യമായി രാജ്യത്തേക്ക് കടക്കാനുളള ഇവരുടെ ശ്രമം സ്വദേശികളാണ് തടഞ്ഞത്. പിന്നീട് സ്വദേശികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇറാന്‍ സ്വദേശികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ കൂടുതല്‍ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.