Tuesday, August 3, 2021
Home Gulf യു.എ.ഇയിൽ ഇന്ന് 1,181 പേർക്ക് കോവിഡ്; മൂന്ന് മരണം

യു.എ.ഇയിൽ ഇന്ന് 1,181 പേർക്ക് കോവിഡ്; മൂന്ന് മരണം

അബുദാബി: യുഎഇയിൽ ഇന്ന് 1,181 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇന്നലെ 1,158 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

ഇതിനു ശേഷമുള്ള രണ്ടാമത്തെ റെക്കോഡ് കണക്കാണിത്. യുഎഇ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണെന്ന വ്യക്തമായ സൂചന നൽകുന്നതാണ് പുതിയ റിപ്പോർട്ടുകൾ.
കേസുകൾ ഉയരുന്നുണ്ടെങ്കിലും മരണനിരക്ക് താരതമ്യേന കുറവാണ് എന്നത് ആശ്വാസകരമാണ്.

പുതുതായി മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 424 ആയി. 107,187 ടെസ്റ്റുകൾ നടത്തിയ ശേഷമാണ് പുതിയ കേസുകൾ കണ്ടെത്തിയതെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

Most Popular