Wednesday, July 28, 2021
Home Gulf 2022 ലെ ഖത്തര്‍ ലോകകപ്പ് :വാളണ്ടിയര്‍മാരുടെ പട്ടികയില്‍ 165 രാജ്യങ്ങളില്‍ നിന്നുളള പൗരന്മാരും

2022 ലെ ഖത്തര്‍ ലോകകപ്പ് :വാളണ്ടിയര്‍മാരുടെ പട്ടികയില്‍ 165 രാജ്യങ്ങളില്‍ നിന്നുളള പൗരന്മാരും

ദോഹ: 2022 ലോക കപ്പ് ഫുട്ബോളിനായുള്ള വാളണ്ടിയര്‍മാരുടെ പട്ടികയില്‍ ആഗോള തലത്തില്‍ നിന്നും 165 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ ലോക കപ്പ് മാന്‍പവര്‍ കമ്മറ്റി മേധാവി റഷാ അല്‍ ഖര്‍നിയാണ് ഇക്കാര്യം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഖത്തര്‍ ലോക കപ്പുമായി ബന്ധപ്പെട്ട് സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുത ഗതിയില്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. വാളണ്ടിയര്‍ തിരെഞ്ഞെടുപ്പ് വളരെ സൂക്ഷ്മമായും വേഗതയിലും പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയുമാണ്. ലോക കപ്പ് ഉല്‍ഘാടന ചടങ്ങുകള്‍ മികവുറ്റതാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സംഘാടക സമിതിയായ സുപ്രീം കമ്മറ്റി ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. ലോക കപ്പ് വാളണ്ടിയര്‍മാര്‍ക്ക് വിപുലമായ പ്രവര്‍ത്തനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്

Most Popular