Tuesday, May 11, 2021
Home Gulf കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 168 ആയി

കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 168 ആയി

ദോഹ: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 168 ആയി. ഇന്നലെ മാത്രം എട്ട് പേരാണ് ഗള്‍ഫില്‍ മരിച്ചത്. യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ മലയാളികള്‍ മരിച്ചത്. ജിസിസി രാജ്യങ്ങളില്‍ ബഹ്‌റൈനില്‍ മാത്രമാണ് മലയാളികളുടെ കോവിഡ് മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്.

മലയാളികള്‍ക്കിടയില്‍ കോവിഡ് മരണ നിരക്ക് കൂടുന്നത് പ്രവാസികളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടില്‍ പവിത്രന്‍ ദാമോദരന്‍ (52), കണ്ണൂര്‍ കതിരൂര്‍ സോഡാമുക്ക് ബൈത്തുല്‍ ഖൈറില്‍ മമ്മൂട്ടി മൂപ്പന്‍( 69), മലപ്പുറം തിരൂര്‍ ബിപി അങ്ങാടി സ്വദേശി മൂര്‍ക്കോത്തില്‍ സുന്ദരം(63) എന്നിവരാണ് കുവൈത്തില്‍ മരിച്ചത്. പാലക്കാട് പുലാമന്തോള്‍ സ്വദേശി പി ടി എസ് അഷ്റഫ് (56), മലപ്പുറം ചങ്ങരംകുളം പോക്കൂര്‍ അറയ്ക്കല്‍ ബാവ മകന്‍ മൊയ്തീന്‍കുട്ടി (52) എന്നിവരാണ് യുഎഇയില്‍ മരിച്ചത്. സൗദിയില്‍ 10 ദിവസം മുന്‍പ് മരിച്ച ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാറിന്റെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് 52 വയസായിരുന്നു. ഒമാനില്‍ സന്ദര്‍ശന വിസയില്‍ എത്തിയ കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് (68)ആണ് മരിച്ചത്.

യുഎഇയില്‍ 93ഉം സൗദിയില്‍ 37ഉം കുവൈത്തില്‍ 32ഉം ഒമാനില്‍ 3ഉം ഖത്തറില്‍ 2ഉം മലയാളികളാണ് ഇത് വരെ മരിച്ചത്.

168 malayalees died by covid in gulf countries


 

Most Popular