Thursday, July 29, 2021
Home Gulf ഖത്തറില്‍ 18 നഴ്‌സറികള്‍ കൂടി തുറക്കാന്‍ അനുമതിയായി

ഖത്തറില്‍ 18 നഴ്‌സറികള്‍ കൂടി തുറക്കാന്‍ അനുമതിയായി

ദോഹ: ഖത്തറില്‍ കോവിഡ് -19 നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി, തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ 18 നഴ്‌സറികളുടെ പേരുകള്‍ കൂടി പ്രസിദ്ധീകരിച്ചു. സോഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയമാണ് (എംഎഡിഎല്‍എസ്എ) നിശ്ചിത നഴ്‌സറികള്‍ക്ക് അനുമതി നല്‍കിയത്.

ഇതോടെ, തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഘിച്ച നഴ്‌സറികളുടെ എണ്ണം 47 ആയി. കോവിഡിനെതിരെ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ച നഴ്‌സറികള്‍ക്ക് അനുമതി നല്‍കുന്ന വിവരം മന്ത്രാലയം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

അംഗീകാരം ലഭിച്ച നഴ്‌സറികള്‍: ആല്‍ക്കണ്‍ നഴ്‌സറി, മൈ കെയര്‍ നഴ്‌സറി, അല്‍ ഫ്രീജ് നഴ്‌സറി, സ്മാര്‍ട്ട് സ്റ്റാര്‍ട്ട് നഴ്‌സറി, ലീപ് അഹെഡ് നഴ്‌സറി, അല്‍ ഖുലൂദ് നഴ്‌സറി, കിഡ്‌സ് ഗാര്‍ഡന്‍ നഴ്‌സറി, ബാരാര നഴ്‌സറി അല്‍ അസീസിയ, ബേര്‍ഡ്‌സ് നഴ്‌സറി, റെയിന്‍ബോ നഴ്‌സറി, എഡ്യൂക്കേറ്റ് മി നഴ്‌സറി, സ്‌നോ വൈറ്റ് നഴ്‌സറി , ഹാപ്പി കിഡ്സ് നഴ്സറി, ലൈഫ് ടൈം നഴ്സറി, കിഡ്സോണ്‍ നഴ്സറി 3, അല്‍ ബറാം നഴ്സറി, മുത്തശ്ശി നഴ്സറി 3, അല്‍ ജൂറി നഴ്സറി.

തുടക്കത്തില്‍ 19 നഴ്‌സറികളുടെ ആദ്യ പട്ടികയും ആഗസ്റ്റ് 16ന് 10 നഴ്‌സറികളുടെ രണ്ടാമത്തെ പട്ടികയും എംഎഡിഎല്‍എസ്എ പുറത്തിറക്കിയിരുന്നു. നഴ്‌സറിയുടെ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കുമായി മന്ത്രാലയം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

അംഗീകൃത നഴ്‌സറികളുടെ പൂര്‍ണ്ണമായ പട്ടിക എംഎഡിഎല്‍എസ്എയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ലഭ്യമാണ്.

Most Popular