Sunday, September 19, 2021
Home Gulf വിവിധ രാജ്യങ്ങളിലേക്കുള്ള നയതന്ത്ര പ്രതിനിധികളെ നിയമിച്ച് ഖത്തർ അമീർ

വിവിധ രാജ്യങ്ങളിലേക്കുള്ള നയതന്ത്ര പ്രതിനിധികളെ നിയമിച്ച് ഖത്തർ അമീർ

ദോഹ: വിവിധ രാജ്യങ്ങളിലേക്കുള്ള നയതന്ത്ര പ്രതിനിധികളെ നിയമിച്ച് ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി . അമിരി ദിവാൻ പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ തുർക്കി, ഈജിപ്​ത്​, സൈപ്രസ്​, ലിബിയ എന്നീ രാജ്യങ്ങളിലെ തങ്ങളുടെ നയതന്ത്ര കാര്യാലയത്തിലെ ​അംബാസഡർമാരെ പ്രഖ്യാപിച്ചത്​. തുർക്കിയിലേക്ക്​ ശൈഖ്​ മുഹമ്മദ്​ ബിൻ നാസർ ബിൻ ജാസിൽ ആൽഥാനിയെ അംബാസഡറായി നിയോഗിച്ചു. ഈജിപ്​ത്​ അംബാസഡറായി സലിം ബിൻ മുബാറക്​ ബിൻ ഷാഫി അൽ ഷാഫിയും സൈപ്രസിലേക്ക്​ അലി യൂസുഫ്​ അബ്​ദുൽ റഹ്​മാൻ അൽ മുല്ലയെയും, ലിബിയയിലേക്ക്​ ഖാലിദ്​ മുഹമ്മദ്​ സബിൻ അൽ സബിൻ അൽ ദൊസാരിയെയും നിയമിച്ചിട്ടുണ്ട്. തീരുമാനങ്ങൾ ഇഷ്യൂ ചെയ്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും.

Most Popular