Sunday, April 11, 2021
Home Gulf 2022 ലോകകപ്പ്: ഖത്തറിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ആരംഭിച്ചു

2022 ലോകകപ്പ്: ഖത്തറിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ആരംഭിച്ചു

ദോഹ: 2022 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഖത്തർ പ്രതിരോധ മന്ത്രാലയത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രത്യേക യോഗം ചേർന്നു. ഖത്തർ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ ലോകകപ്പുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പുരോഗതികൾ വിലയിരുത്തി.

ഖത്തർ സുരക്ഷാ സജ്ജീകരണങ്ങളോടൊപ്പം ഫിഫയുടെ മേൽനോട്ടത്തിലും വിവിധ വിഭാഗങ്ങൾ സുരക്ഷാ കർമരംഗത്തുണ്ടാവും. ഖത്തർ ലോകകപ്പിന് സുരക്ഷാ സഹകരണം വാഗ്ദാനം ചെയ്ത രാഷ്ട്രങ്ങളും ഈ പ്രവർത്തനത്തിൽ പ്രതിരോധ മന്ത്രാലയത്തോടൊപ്പം അണിചേരും.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാഷ്ട്രങ്ങളുടെ സുരക്ഷാ രംഗത്തെ സഹകരണം തങ്ങൾക്ക് ലഭിച്ചതായും ഖത്തർ പ്രതിരോധ മന്ത്രാലയം ട്വിറ്ററിൽ പ്രസിദ്ധീകരിച്ച വാർത്താ ക്കുറിപ്പിൽ അറിയിച്ചു. മൂന്ന് രാഷ്ട്രങ്ങളുടെയും പ്രതിനിധികൾ കഴിഞ്ഞ ദിവസത്തെ ലോകകപ്പ് സുരക്ഷാ യോഗത്തിൽ സംബന്ധിച്ചു.

Most Popular