Saturday, July 31, 2021
Home Gulf ഖത്തറിൽ ഇന്ന് 224 പേർക്ക് കോവിഡ്; ഒരു മരണം

ഖത്തറിൽ ഇന്ന് 224 പേർക്ക് കോവിഡ്; ഒരു മരണം

ദോഹ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതനായി ചികിത്സയിലിരുന്ന ഒരാൾ മരിച്ചു. 209 പേർ രോഗമുക്തി നേടി.

നിലവിൽ രാജ്യത്തുള്ള കോവിഡ് രോഗികളുടെ എണ്ണം 2,886 ആണ്. ഇതിൽ 405 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള 59 പേർ ഐസിയുവിലും ചികിത്സ തുടരുന്നു.

രാജ്യത്ത് ഇതുവരെ 1,22,917 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 1,19,822 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മിക്കൂറിനിടെ 5051 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ 7,14,183 പേരുടെ സ്രവ പരിശോധന നടത്തി.

Most Popular