Thursday, July 29, 2021
Home Gulf ട്രക്കിംഗിനു പോയി മലമുകളിൽ കുടുങ്ങിയ 25കാരിയെ റാസ് അൽഖൈമ പോലീസ് രക്ഷപ്പെടുത്തി

ട്രക്കിംഗിനു പോയി മലമുകളിൽ കുടുങ്ങിയ 25കാരിയെ റാസ് അൽഖൈമ പോലീസ് രക്ഷപ്പെടുത്തി

റാസ് അൽഖൈമ: ട്രക്കിംഗിന് പോയി തളർന്ന് പർവതമുകളിൽ കുടുങ്ങിയ 25കാരിയെ റാസ് അൽഖൈമ പോലീസ് എയർ വിംഗുമായി ചേർന്ന് രക്ഷപ്പെടുത്തി. റാസ് അൽഖൈമയിലെ പർവതത്തിൽ ട്രക്കിംഗിനു പോയ പാക്കിസ്ഥാൻ സ്വദേശിയാണ് മുകളിലെത്തിയപ്പോഴേക്കും തളർന്നുപോയത്. നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്റർ ടീം വിമാനമുപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്ററിന്റെ ഓഫിഷ്യൽ ഇൻസ്റ്റഗ്രാം പേജിലാണ് രക്ഷപ്പെടുത്തുന്ന വീഡിയോ ഷെയർ ചെയ്തത്. റാസ് അൽ ഖൈമയുടെ തെക്ക് ഭാഗത്തുള്ള ഷുക്ക പ്രദേശത്ത് കുടുംബത്തോടൊപ്പം ട്രക്കിംഗിന് വന്നതായിരുന്നു 25കാരി. യുവതിയുടെ അവസ്ഥ മോശമാണെന്നു തിരിച്ചറിഞ്ഞ ഉടൻ തന്നെ ബന്ധുക്കൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

ഇവരെ ഷാർജയിലെ അൽ ധൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീണ്ട സമയത്തെ ട്രക്കിംഗിനെ തുടർന്നുണ്ടായ ക്ഷീണമാണെന്നും മറ്റു കുഴപ്പങ്ങളില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

Most Popular