Saturday, July 31, 2021
Home Gulf കോവിഡ് 19: സൗദിയിൽ 36 മരണം; 24 മണിക്കൂറിനിടെ 1,567 പുതിയ രോഗികൾ

കോവിഡ് 19: സൗദിയിൽ 36 മരണം; 24 മണിക്കൂറിനിടെ 1,567 പുതിയ രോഗികൾ

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,567 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,93,037 പേർക്കാണ് ഇതു വരെ രോഗം സ്ഥിരീകരിച്ചത്.

ഇന്ന് മാത്രം 36 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 3,269 ആയി.

അതേസമയം, ഇന്ന് രോഗമുക്തരായത് 2,151 പേരാണ്. രാജ്യത്ത് ഇതുവരെ 2,57,269 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു. നിലവിൽ 32,499 പേർക്കാണ് രോഗബാധയുള്ളത്. ഇവരിൽ 1,826 പേർ വിവിധ ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു.

Most Popular