Friday, June 18, 2021
Home Gulf മലയാളികള്‍ ഉള്‍പ്പെടെയുള്ള 45,000 പ്രവാസികള്‍ ഒമാന്‍ വിടാന്‍ ഒരുങ്ങുന്നു

മലയാളികള്‍ ഉള്‍പ്പെടെയുള്ള 45,000 പ്രവാസികള്‍ ഒമാന്‍ വിടാന്‍ ഒരുങ്ങുന്നു

മസ്‌ക്കറ്റ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള 45,000 പ്രവാസികള്‍ ഒമാന്‍ വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒമാന്‍ സര്‍ക്കാര്‍ നവംബറില്‍ പ്രഖ്യാപിച്ച എക്സിറ്റ് സ്‌കീം പ്രയോജനപ്പെടുത്തിയാണ് ഇത്രയും പ്രവാസികള്‍ മടങ്ങുന്നത്.

ഇതുവരെ 3,875 തൊഴിലാളികള്‍ ഈ പദ്ധതി പ്രകാരം രാജ്യം വിട്ടു. നവംബര്‍ 26-ന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചതു മുതല്‍ പിഴയോ ഫീസോ നല്‍കാതെ രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന 45,715 അപേക്ഷകള്‍ തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചു.

നിര്‍മാണ മേഖലയില്‍ നിന്നുള്ള 15,879 അപേക്ഷകളും വ്യവസായ മേഖലയിലെ 6,891 പേരും വാഹനമേഖലയില്‍ ജോലി ചെയ്യുന്ന 2,900 പേരുമാണ് ഒമാന്‍ വിടാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പ്രവാസികളുടെ എണ്ണം തൊഴില്‍ മന്ത്രാലയം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Most Popular