
ഖത്തറില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ്; ഒരു മരണം
HIGHLIGHTS
ഖത്തറില്‍ ഇന്ന് പുതുതായി 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 139 പേര് രോഗമുക്തരായി
ദോഹ: ഖത്തറില്‍ ഇന്ന് പുതുതായി 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 139 പേര് രോഗമുക്തരായി. സമ്പര്‍ക്കത്തിലൂടെ 155 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 40 പേര് യാത്രക്കാരാണ്. കോവിഡ് ബാധിച്ച് ഇന്ന് 57 കാരന് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് കോവിഡ് മൂലം ചികിത്സയിലുളളവരുടെ എണ്ണം 2,767 ആണ്.