Saturday, July 24, 2021
Home Gulf 2014ലെ അൽ അഹ്‌സ ഭീകരാക്രമണത്തിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ

2014ലെ അൽ അഹ്‌സ ഭീകരാക്രമണത്തിൽ ഏഴ് പ്രതികൾക്ക് വധശിക്ഷ

അൽ-അഹ്‌സ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന അൽ-അഹ്‌സ പള്ളിയിലുണ്ടായ ഭീകരാക്രമണക്കേസിൽ ഏഴ് പ്രതികൾക്ക് റിയാദിലെ പ്രത്യേക ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. മൂന്ന് പ്രതികൾക്ക് 25 വർഷം തടവും യാത്രാവിലക്കുമാണ് ശിക്ഷ. രണ്ട് പ്രതികളുടെ വിചാരണാ തീയതി മാറ്റിവെച്ചു.

2014 നവംബറിൽ അൽ-ദൽവ ഗ്രാമത്തിലെ ഷിയാ പള്ളിയിലാണ് മുഖംമൂടി ധരിച്ചെത്തിയ മൂന്ന് തോക്കുധാരികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Most Popular