Monday, June 14, 2021
Home Gulf ഖത്തറില്‍ കോവിഡ് നിയമലംഘകരുടെ എണ്ണം കൂടുന്നു; പിടിയിലായവരുടെ എണ്ണം 3000 കടന്നു

ഖത്തറില്‍ കോവിഡ് നിയമലംഘകരുടെ എണ്ണം കൂടുന്നു; പിടിയിലായവരുടെ എണ്ണം 3000 കടന്നു

ദോഹ: ഖത്തറില്‍ കോവിഡ് പകരാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കഴിഞ്ഞ 24മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ പരിശോധനയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 70 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.

നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ചില വിഭാഗം ജനങ്ങള്‍ രാജ്യത്തെ കോവിഡ് നിയമങ്ങള്‍ പാലിക്കുന്നില്ലായെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരക്കാരെ നിയമ ലംഘനത്തിന് ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കും. ഖത്തറിലെ എല്ലാ ഭാഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിരീക്ഷണങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ഖത്തറില്‍ ഇതുവരെ നടത്തിയ പരിശോധനയില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിനും കൂടി 3,845 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

Most Popular