Saturday, April 17, 2021
Home Gulf ഷാർജയിലെ അൽസജാ വ്യവസായ മേഖലയിൽ തീപിടിത്തം

ഷാർജയിലെ അൽസജാ വ്യവസായ മേഖലയിൽ തീപിടിത്തം

ഷാർജ: ഷാർജ അൽസജാ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിൽ സ്‌ക്രാപ് യാർഡ് പൂർണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്കുണ്ടായ തീപിടിത്തത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി ഖാമിസ് അൽ നഖ്ബി പറഞ്ഞു.

ഫയർഫോഴസ് പ്രവർത്തനങ്ങൾ പരമാവധി വേഗത്തിലാക്കാൻ സംഭവസ്ഥലത്തേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചിരുന്നു. സുരക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി പരിസരത്ത് താമസിക്കുന്നവരെ ഒഴിപ്പിച്ചു. അടിയന്തപ്രവർത്തനങ്ങൾ വേഗത്തിൽ ചെയ്തത് തീപിടിത്തത്തിന്റെ വ്യാപ്തി കുറച്ച് മറ്റിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞു.

അപകടകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Most Popular