Monday, September 27, 2021
Home Gulf കണ്ണൂർ സ്വദേശി സലാലയിൽ വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ സ്വദേശി സലാലയിൽ വാഹനാപകടത്തിൽ മരിച്ചു

സലാല: സലാലക്കടുത്ത് മിർബാത്തിൽ വെച്ച് ഇന്ന് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശി കാക്കടവൻ വീട്ടിൽ മുഹമ്മദ് ഷാനിഫ് (28) മരിച്ചു. അപകടത്തിൽ ഒരു ബംഗ്ലദേശ് സ്വദേശിയും മരിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ സ്വദേശി പൗരൻ ഓടിച്ച വാഹനമിടിച്ചായിരുന്നു അപകടം.

കഴിഞ്ഞ നാല് വർഷമായി സലാലയിലുള്ള ഷാനിഫ് മിർബാത്തിൽ ഫുഡ്സ്റ്റഫ് ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: ഷറഫുന്നിസ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ ആരംഭിച്ചു.

Most Popular