ദോഹ: ഏഷ്യൻ മീൻപിടുത്തക്കാരുടെ അനധികൃതപ്രവർത്തനങ്ങൾ മൂലമാണ് ഖത്തറിലെ മത്സ്യസമ്പത്ത് കുറയുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഫിഷിംഗ് ബോട്ടുകൾ ഏഷ്യൻ വംശജർ അനധികൃതമാർഗങ്ങളിലൂടെ ലീസിനെടുത്ത് അനുവദിക്കപ്പെട്ടതിലും കൂടുതൽ മീൻ പിടിക്കുന്നതിനാലാണ് രാജ്യത്തെ സമുദ്രാതിർത്തികളിലെ മീൻ ക്ഷാമത്തിന് കാരണം.
ഇത് രാജ്യത്തെ മത്സ്യബന്ധനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. രാജ്യത്തെ മത്സ്യസമ്പത്ത് കുറയുന്നതിൽ ഖത്തർ പരിസ്ഥിതി മന്ത്രാലയം ആശങ്കാകുലരാണ്. ഷിപ്പിംഗ് ബോട്ട് മേഖലയിൽ രാജ്യത്തെ 65 ശതമാനവും ഏഷ്യൻ വംശജരാണ് കൈയടക്കി വെച്ചിരിക്കുന്നത്. അതോടൊപ്പം ഫിഷിംഗ് ബോട്ടുകൾ പ്ലാസ്റ്റിക് പദാർഥങ്ങൾ കടലിലേക്ക് കൊണ്ട് പോവരുതെന്ന നിയമം കൂടി പ്രാബല്യത്തിൽ വരുത്തിയാൽ ഈ മേഖലയിലെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.