Tuesday, July 27, 2021
Home Gulf സൗദിയിലെ ദീർഘകാല പ്രവാസിയായ ബാലുശ്ശേരി സ്വദേശി മരിച്ചു

സൗദിയിലെ ദീർഘകാല പ്രവാസിയായ ബാലുശ്ശേരി സ്വദേശി മരിച്ചു

ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിൽസയിലിരിക്കേ ബാലുശ്ശേരി സ്വദേശി ജിദ്ദയിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി താഴേക്കോട് മണാശ്ശേരി വെസ്റ്റ് സ്വദേശി മുത്തേടത്ത് മണി(52)യാണ് മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മണിക്ക് ദിവസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നു.

എന്നാൽ, ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ആഴ്ചകളായി ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 25 വർഷമായി സൗദിയിൽ പ്രവാസിയാണ്. 20 വർഷത്തോളം ജിദ്ദയിലെ പ്രശസ്തമായ ഷാമി റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം പിന്നീട് സ്വന്തമായി റെസ്റ്റോറന്റ് നടടത്തി വരികയായിരുന്നു.

പരേതനായ അപ്പുവാണ് പിതാവ്. മാതാവ്: ഭാർഗവി. ഭാര്യ: ജ്യോതി. മക്കൾ: മയൂമി, മയൂൻ മണി (ഇരുവരും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Most Popular