Saturday, July 31, 2021
Home Gulf ഖത്തറിൽ ജോലിയെടുക്കെ അവധിക്ക് നാട്ടിൽ പോയയാൾ മരിച്ചു

ഖത്തറിൽ ജോലിയെടുക്കെ അവധിക്ക് നാട്ടിൽ പോയയാൾ മരിച്ചു

ദോഹ: കഴിഞ്ഞ പത്ത് വർഷത്തോളം ഖത്തറിൽ ഹെവിഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. നാദാപുരം വാണിമേൽ സ്വദേശി കോളിച്ചാലിൽ മൊയ്തു(45)വാണ് മരിച്ചത്.

ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. രണ്ട് മാസം മുമ്പ്് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയൊരുക്കിയ ചാർട്ടേഡ് വിമാനത്തിലാണ് നാട്ടിലെത്തിയത്.

മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു. പിതാവ്: കുഞ്ഞാലി ഹാജി. മാതാവ്: കുഞ്ഞയിശു. ഭാര്യ: ജസീല കാപ്പിൽ ചെറുമോത്ത്. മക്കൾ: ഫിദ, ഫിസാൻ, ഫാദിഹ്.

Most Popular