Thursday, July 29, 2021
Home Gulf മൂന്നരമാസം മുമ്പ് ദുബായിൽ വെച്ച് കാണാതായ ചിറയിൻകീഴ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

മൂന്നരമാസം മുമ്പ് ദുബായിൽ വെച്ച് കാണാതായ ചിറയിൻകീഴ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ്: മൂന്നര മാസം മുൻപ് ദുബായിൽ വെച്ച് കാണാതായ ചിറയൻകീഴ് സ്വദേശി ദേവകുമാർ ശ്രീധര(54)നെ മരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയായ ഇയാൾ ദുബയ്- യൂറോപ്പ് റെൻഡ് എ കാർ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 28ന് ദുബയ് നാഇഫിലെ മുറിയിൽ നിന്ന് പുറത്തുപോയ ഇദ്ദേഹത്തെ പിന്നീട് കാണാതാകുകയായിരുന്നു. പേഴ്സും മറ്റ് രേഖകളും മുറിയിൽ നിന്ന് എടുത്തിരുന്നില്ല. തുടർന്ന് സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പോലീസിൽ പരാതി നൽകുകയും ചെയ്തു.

കഴിഞ്ഞ ദിവസം ദുബായ് പോലീസിൽ നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിൽ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ഡി എൻ എ പരിശോധന നടത്തി ദേവകുമാർ തന്നെയെന്ന് ഉറപ്പിച്ചു. മൃതദേഹം ദുബായിൽ തന്നെ സംസ്‌കരിക്കും. കെ ശ്രീകുമാറിന്റെയും വസുമതിയുടെയും മകനാണ്. ഭാര്യ: ജയകുമാരി.

Most Popular