Monday, April 19, 2021
Home Gulf എറണാകുളം സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

എറണാകുളം സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു. മട്ടാഞ്ചേരിയിൽ താമസിക്കുന്ന റഫീഖ് കോലോത്തും പറമ്പിൽ (55) ആണ് വെള്ളിയാഴ്ച മരിച്ചത്. മസ്‌കത്തിൽ ഹമരിയയിലെ അൽഫജർ അൽബാസിം നാഷനൽ എൽ എൽ സിയിലെ ജീവനക്കാരനായിരുന്നു.

രാവിലെ നിസ്‌വയിലേക്കുള്ള യാത്രയ്ക്കിടെ വാഹനമോടിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ വാഹനമോടിക്കാൻ ഏൽപ്പിച്ച് വിശ്രമിച്ചെങ്കിലും സ്ഥിതി വഷളാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നവിദ. മക്കൾ: റിഫാസ്, റീമ, റഫ്താർ. മരുമകൾ: നൗറീൻ.

Most Popular