Monday, April 19, 2021
Home Gulf പത്തനംതിട്ട സ്വദേശി ജിദ്ദയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു

പത്തനംതിട്ട സ്വദേശി ജിദ്ദയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു

ജിദ്ദ: പത്തനംതിട്ട സ്വേേദശി ജിദ്ദയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. അടൂർ മണക്കാല തൂവയൂർ നോർത്ത് വിഹാറിൽ ഷാജി ഗോവിന്ദ് (59) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു.

സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ജിദ്ദ അസീസിയ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് മരണം. ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു.

പിതാവ്: പരേതനായ ഗോവിന്ദ്, മാതാവ്: കൗസല്യ, ഭാര്യ: ശ്രീന, മക്കൾ: അശ്വിൻ ഷാജി, അശ്വതി ഷാജി.

Most Popular