ദോഹ: തലശ്ശേരി ഉരുവച്ചാൽ സ്വദേശി ദോഹയിൽ കുഴഞ്ഞു വീണു മരിച്ചു. നീർവേലി ആയിത്തറിയിലെ തണ്ടയാംകണ്ടി വീട്ടിൽ കോടേരി രാധാകൃഷ്ണൻ (50) ആണ് ദോഹയിലെ ജോലി സ്ഥാപനത്തിൽ കുഴഞ്ഞു വീണ് മരിച്ചത്.
ഖത്തറിലെ അൽറയാനിൽ ഇലക്ട്രിക് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അവധിക്കു നാട്ടിൽ പോയ ഇദ്ദേഹം എട്ട് മാസം മുമ്പ് ദോഹയിൽ തിരിച്ചെത്തിയതായിരുന്നു.
പരേതരായ ചോഴൻ കുഞ്ഞിരാമന്റേയും കോടേരി മാധവി അമ്മയുടേയും മകനാണ്. ഭാര്യ: ഷീമ. മകൾ: ദിയ. സഹോദരങ്ങൾ: കനകരാജൻ, വനജകുമാരി, ശ്രീലത. ഖത്തറിലെ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.