Saturday, July 24, 2021
Home Gulf ഖത്തറിൽ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഖത്തറിൽ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ദോഹ: ഖത്തറിൽ തിരുവനന്തപുരം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. പുതുക്കുറിച്ചിക്കാരനായ പോൾ ജോസഫ് പെരേര (76)യാണ് മരിച്ചത്. ദോഹയിൽ സന്ദർശക വീസയിൽ എത്തിയ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ക്യൂബൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ദീർഘകാലം അബുദാബിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അബുദാബിയിൽ നിന്ന് മികച്ച ഹാസ്യ താരത്തിനുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഭാര്യ: മേരി ജെസ്റ്റിന. മകൻ: പ്രമിത് പോൾ പെരേര. ഖത്തർ കെഎംസിസി മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ദൂഖാനിലെ സെമിത്തേരിയിൽ അടക്കം ചെയ്യും.

Most Popular