Monday, July 26, 2021
Home Gulf ദുബൈയിൽ ഡ്രോൺ ഉപയോഗം വിപുലീകരിക്കുന്നു

ദുബൈയിൽ ഡ്രോൺ ഉപയോഗം വിപുലീകരിക്കുന്നു

ദുബൈ: ദുബൈയിൽ ഡ്രോൺ ഉപയോഗം വിപുലീകരിക്കുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡ്രോൺ ബോക്‌സ് എന്നറിയപ്പെടുന്ന പുതിയ പ്ലാറ്റ്‌ഫോമിന് തുടക്കംകുറിച്ചു. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കാനാണ് ദുബായിൽ ഡ്രോണുകളുടെ ഉപയോഗം വിപുലീകരിക്കുന്നത്. ക്രിമിനൽ, ട്രാഫിക് റിപ്പോർട്ടുകൾക്കുള്ള ശരാശരി പ്രതികരണസമയം 4.4 മിനിറ്റിൽനിന്ന് ഒരു മിനിറ്റായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഡ്രോൺ വിക്ഷേപണ സംവിധാനം ദുബായ് പോലീസ് പുറത്തിറക്കിയത്. എക്സ്‌പോ 2020 ദുബായിൽ ഇത് ഔദ്യോഗികമായി അവതരിപ്പിക്കും.

മനുഷ്യരുടെ ഇടപെടലില്ലാതെ ദുബായിൽ ഉടനീളം പോലീസ് പട്രോളിങ് ഏർപ്പെടുത്തുന്ന കൃത്രിമ രഹസ്യാന്വേഷണ സംവിധാനങ്ങളും ശൈഖ് മുഹമ്മദ് സന്ദർശനവേളയിൽ അവലോകനം ചെയ്തു.

 

Most Popular