Wednesday, May 12, 2021
Home Gulf സൗദിയിലെത്താൻ ഇനി 72 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധന മതിയാകും

സൗദിയിലെത്താൻ ഇനി 72 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധന മതിയാകും

റിയാദ്: സൗദിയിൽ പിസിആർ ടെസ്റ്റ് പരിധി ഉയർത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്തേക്ക് വരുന്ന എല്ലാ വിദേശികൾക്കും 72 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനാഫലം മതിയാകുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനാണ് വ്യക്തമാക്കിയത്. ഇതു സംബന്ധമായ അറിയിപ്പ് എല്ലാ വിമാനക്കമ്പനികളെയും അറിയിച്ചിട്ടുണ്ട്. നേരത്തെ 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനാഫലം വേണമായിരുന്നു.

വിദേശികൾ സൗദിയിലേക്ക് വരികയാണെങ്കിൽ നെഗറ്റീവ് കോവിഡ് പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെങ്കിലും എട്ട് വയസ്സിന് താഴെയുള്ളവർക്ക് സർട്ടിഫിക്കറ്റ് ആവശ്യമില്ല. സൗദി അറേബ്യ അംഗീകരിച്ച ലാബുകളിൽ നിന്നാണ് പരിശോധന നടത്തേണ്ടത്.

കോവിഡ് ബാധിതനല്ലെന്ന് തെളിയിക്കുന്നതിനാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. കൂടാതെ, രാജ്യത്ത് പ്രവേശിക്കുന്ന വിദേശികൾ മൂന്ന് ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റൈനിൽ കഴിയുകയും വേണം.

Most Popular