Tuesday, July 27, 2021
Home Gulf അബുദാബിയിൽ 1500 കിലോയോളം നിരോധിത ലഹരി വസ്തു പിടികൂടി

അബുദാബിയിൽ 1500 കിലോയോളം നിരോധിത ലഹരി വസ്തു പിടികൂടി

അബുദാബി: അബുദാബിയിലെ ഒരു പഴയ പ്ലാന്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ 1500 കിലോയോളം നിരോധിത ലഹരി വസ്തുവായ നിസ്വാർ പോലീസ് പിടികൂടി. ഇവ ഉപയോഗിക്കാൻ ആവശ്യമായ വിവിധതരം ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

നിരോധിത ലഹരി ഉത്പന്നങ്ങൾ കൈവശം വച്ച നാല് ഏഷ്യൻ വംശജരും പിടിയിലായി. സംശയകരമായ ഇടപാടുകൾ നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അബുദാബി പോലീസ് കുറ്റാന്വേഷണ വിഭാഗം സ്‌പെഷ്യൽ പട്രോൾ യൂനിറ്റ് ‘മെർസാദ്’ മുനിസിപ്പാലിറ്റിയും തദ്ബീറും ഗതാഗത വകുപ്പുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്.

പോലീസിന്റെ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയ മറ്റ് വകുപ്പുകളോട് നന്ദിയറിയിക്കുന്നതായി ക്രിമിനൽ സുരക്ഷാ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി പറഞ്ഞു.

Most Popular