Tuesday, August 3, 2021
Home Gulf അബുദാബിയിൽ കോവിഡ് പിസിആർ പരിശോധനയിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ

അബുദാബിയിൽ കോവിഡ് പിസിആർ പരിശോധനയിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ

അബുദാബി: ദുബായിലോ വടക്കൻ എമിറേറ്റിലോ പോയി അബുദാബിയിൽ തിരിച്ചെത്തി ആറ് ദിവസത്തിനകം കോവിഡ് പിസിആർ പരിശോധന നടത്തിയിട്ടില്ലെങ്കിൽ വൻ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് ടെസ്റ്റിന് വിസമ്മതിക്കുന്നവർക്ക് 5000 (1 ലക്ഷം രൂപ) ദിർഹം വരെ പിഴ ഉണ്ടാകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു കൂടാതെ നിയമ നടപടിയും നേരിടേണ്ടിവരും. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മാർഗനിർദേശങ്ങൾ കൂടുതൽ കർശനമാക്കുകായിയരുന്നു.

റോഡ് മാർഗം അബുദാബിയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഡിപിഐ ലേസർ ടെസ്റ്റ് നെഗറ്റീവ് ഫലമോ ആവശ്യമാണ്. ആറ് ദിവസത്തിനകം തിരിച്ചുപോകാത്തവർ വീണ്ടും പിസിആർ ടെസ്റ്റ് നടത്തുകയും വേണം. അബുദാബിയിൽ എത്തി ആറാം ദിവസം ആകുന്നുവെന്നും ഏറ്റവും അടുത്തുള്ള കേന്ദ്രത്തിൽ പോയി പിസിആർ ടെസ്റ്റ് നടത്തണമെന്നുമുള്ള അറിയിപ്പ് മൊബൈലിൽ എസ്എംഎസ് ആയി ലഭിക്കും.

എമിറേറ്റ്‌സ് ഐഡിയുമായി ബന്ധപ്പെടുത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇവ അൽഹൊസൻ ആപ്പിലും ലഭ്യമാകും. നിശ്ചിത ദിവസത്തിനകം കോവിഡ് പരിശോധിച്ചാൽ വിവരങ്ങൾ സ്വമേധയാ പുതുക്കും. പരിശോധിക്കാത്തവരുടെ വിശദവിവരങ്ങൾ യഥാസമയം ആരോഗ്യവിഭാഗത്തിനും പോലീസിനും അറിയാനാകും. ഇത്തരക്കാർ നിയമനടപടി നേരിടേണ്ടിവരും.

അബുദാബിയിൽനിന്ന് ദുബായ് ഉൾപ്പെടെ മറ്റ് എമിറേറ്റിലേക്കു പോകാൻ കോവിഡ്/ഡിപിഐ ലേസർ പരിശോധന ആവശ്യമില്ല. അതേസമയം, തിരിച്ചുവരണമെങ്കിൽ ഇവ നിർബന്ധമാണ്.

Most Popular