Tuesday, September 21, 2021
Home Gulf ചെറുകിട സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ് 1000 ദിർഹമാക്കി കുറച്ച് അബുദാബി

ചെറുകിട സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ് 1000 ദിർഹമാക്കി കുറച്ച് അബുദാബി

അബുദാബി; അബുദാബി എമിറേറ്റിലെ ചെറുകിട സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ് 1000 ദിർഹമാക്കി കുറച്ചതായി അധികൃതർ അറിയിച്ചു. ലൈസൻസ് പുതുക്കൽ ഫീസും 1,000 ദിർഹമായി കുറച്ചിട്ടുണ്ട്.നിലവിലുണ്ടായിരുന്ന ഫീസിൽ 90 ശതമാനത്തിലധികം കുറവാണിത്. ചെറുകിട ബിസിനസ് ചെയ്യുന്നവർക്ക് വലിയ ആശ്വാസം തന്നെയാണിത്.

മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ അഭിവൃദ്ധി പ്രാപിക്കാനുള്ള ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കാനുള്ള അബുദാബി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ (ADDED) നേതൃത്വത്തിൽ അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഉൾപ്പെടെ നിരവധി സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ തീരുമാനം കൈകൊണ്ടത്. പുതിയ ഫീസ് നിയമം 2021 ജൂലൈ 27 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

Most Popular