Saturday, July 24, 2021
Home Gulf അബുദാബി ശൈഖ് സായിദ് പള്ളിയിൽ സന്ദർശകരെ അനുവദിച്ചു തുടങ്ങി

അബുദാബി ശൈഖ് സായിദ് പള്ളിയിൽ സന്ദർശകരെ അനുവദിച്ചു തുടങ്ങി

അബുദാബി: ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ ഇന്ന് മുതൽ സന്ദർശകരെ അനുവദിച്ചു തുടങ്ങി. കർശന സുരക്ഷാ വ്യവസ്ഥകളോടെ യുഎഇയിലെ പ്രധാനപ്പെട്ട മറ്റ് കേന്ദ്രങ്ങളായ ഫുജൈറ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയൽ എന്നിവയും സന്ദർശകർക്കായി തുറക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

ദേശീയ അടിയന്തര ദുരന്തനിവാരണ വകുപ്പിന്റെ പരിശോധനകൾക്ക് ശേഷമാണ് തീരുമാനം. സന്ദർശകരുടെ എണ്ണം കൃത്യമായി നിയന്ത്രിക്കും. ആളുകൾക്ക് വന്നുപോകുന്നതിന് പ്രത്യേക വഴികളും അടയാളപ്പെടുത്തും. ശരീര താപനില പരിശോധിക്കുന്നതിനായി പ്രത്യേക തെർമൽ ക്യാമറകളുണ്ടാവും. ഉയർന്ന താപനില കാണിക്കുന്നവരെ പാർപ്പിക്കാൻ പ്രത്യേക ഐസോലേഷൻ മുറികളും ഒരുക്കും.

കാഴ്ചകൾ കാണാനായി കൂട്ടമായി എത്തുന്നതിനും പള്ളിക്കുള്ളിൽ പ്രവേശിക്കുന്ന സ്ത്രീകൾക്കായി നൽകിയിരുന്ന പ്രത്യേക പൊതു വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ അതത് സ്ഥലങ്ങളിലെ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതോടൊപ്പം സാമൂഹിക മാധ്യമങ്ങളിലും പങ്കുവെക്കുമെന്ന് കേന്ദ്രങ്ങൾ വ്യക്തമാക്കി.

Most Popular