Wednesday, September 22, 2021
Home Gulf അബൂദാബിയിലേക്കുള്ള യാത്ര; നിർദേശങ്ങളുമായി ഇത്തിഹാദ് എയർവേസ്

അബൂദാബിയിലേക്കുള്ള യാത്ര; നിർദേശങ്ങളുമായി ഇത്തിഹാദ് എയർവേസ്

അബുദാബി: ഓൺ അറൈവൽ വിസയ്ക്ക് അർഹതയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയതായി ഇത്തിഹാദ് എയർവേസ്‌. ഇത്തരത്തിൽ വരുന്നവർക്ക് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നതിന് മുൻ‌കൂർ വിസ അപേക്ഷകൾ ആവശ്യമില്ല, കൂടാതെ അബുദാബിയിലെത്തിയ ശേഷം വിമാനത്താവളത്തിലെ ഇമ്മിഗ്രേഷനിൽ നിന്ന് ഓൺ അറൈവൽ വിസ ലഭിക്കുമെന്നും ഇത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട് .

ഇതിന് പുറമെ യു എ ഇ പൗരന്മാർ, സാധുതയുള്ള യു എ ഇ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്കും അബുദാബിയിലേക്ക് യാത്ര ചെയ്യാവുന്നതാണെന്ന് ഇത്തിഹാദ് എയർവേസ്‌ അറിയിച്ചു. അബുദാബി ഓൺ അറൈവൽ വിസ അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടിക https://www.etihad.com/en/fly-etihad/visas ഈ സ്‌ക്രീനിൽ കാണിച്ചിരിക്കുന്ന വിലാസത്തിൽ ലഭ്യമാണ്.

നിബന്ധനകളായി പറയുന്നത് ഇക്കാര്യങ്ങളാണ് യു എസ് വിസിറ്റർ വിസ അല്ലെങ്കിൽ ഗ്രീൻ കാർഡ്, യു കെ വിസ, ആറ് മാസത്തെയെങ്കിലും സാധുത ബാക്കിയുള്ള യൂറോപ്യൻ യൂണിയൻ റെസിഡൻസി എന്നിവയുള്ള ഇന്ത്യൻ പൗരന്മാർക്കും ( അബുദാബിയിൽ ഓൺ അറൈവൽ വിസ ലഭിക്കും. ഇന്ത്യയിൽ നിന്ന് താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്കും യു എ ഇയിലേക്ക് യാത്ര അനുവദിക്കുന്നതാണെന്ന് ഇത്തിഹാദ് വ്യക്തമാക്കി:

യു എ ഇ പൗരന്മാർ, ഗോൾഡൻ വിസ, സിൽവർ വിസയുള്ളവർ .
കൂടാതെ യു എ ഇ യിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള, സാധുതയുള്ള റെസിഡൻസി വിസക്കാർ (രണ്ടാം ഡോസിന് ശേഷം 14 ദിവസം പൂർത്തിയായിരിക്കണം എന്നത് നിര്ബന്ധമാണ് ).

നയതന്ത്ര ഉദ്യോഗസ്ഥർ, മെഡിക്കൽ ജീവനക്കാർ, വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ, യു എ ഇ സർക്കാർ ജീവനക്കാർ, യു എ ഇയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, യു എ ഇയിൽ മെഡിക്കൽ ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവർ.

അതേസമയം, അബുദാബിയിലൂടെ ദുബായിലേക്കോ, മറ്റു എമിറേറ്റുകളിലേക്കോ യാത്ര ചെയ്യുന്നതിന് അബുദാബിയിൽ നിന്ന് അനുവദിച്ചിട്ടുള്ള ടൂറിസ്റ്റ് വിസകളിലുള്ളവർക്ക് മാത്രമായിരിക്കും അനുമതിയെന്നും ഇത്തിഹാദ് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീൻ ലിസ്റ്റ് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഈ നിയമം ബാധകമല്ല.

വിദേശത്ത് നിന്ന് എമിറേറ്റിലേക്ക് മടങ്ങിയെത്തുന്ന പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകളിൽ 2021 ഓഗസ്റ്റ് 15, അതായത് ഞായറാഴ്ച്ച മുതൽ മാറ്റം വരുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 20 മുതൽ യു എ ഇയ്ക്ക് പുറത്ത് നിന്ന് സ്വീകരിച്ചിട്ടുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റ് 20 മുതൽ എമിറേറ്റിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്, യാത്രികർക്ക് തങ്ങളുടെ വിദേശത്ത് നിന്നെടുത്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത തെളിയിക്കുന്നതിനുള്ള സേവനം നൽകാൻ അബുദാബി സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

https://www.etihad.com/en-in/travel-updates/abu-dhabi-travel-information ഈ വിലാസത്തിൽ ഇത്തിഹാദ് എയർവേസ്‌ അറിയിച്ചിട്ടുള്ള അബുദാബിയിലേക്കുള്ള യാത്രാ നിബന്ധനകൾ പരിശോധിച്ച ശേഷം മാത്രം യാത്രയ്ക്കായി പുറപ്പെടുക.

Most Popular