Thursday, June 17, 2021
Home Gulf സൗദിയില്‍ അക്കൗണ്ടിങ് തട്ടിപ്പ് നടത്തിയാല്‍ അഞ്ചുവര്‍ഷം തടവും 20 ലക്ഷം റിയാല്‍ പിഴയും; അക്കൗണ്ടന്റുമാര്‍ക്കും നിയമം...

സൗദിയില്‍ അക്കൗണ്ടിങ് തട്ടിപ്പ് നടത്തിയാല്‍ അഞ്ചുവര്‍ഷം തടവും 20 ലക്ഷം റിയാല്‍ പിഴയും; അക്കൗണ്ടന്റുമാര്‍ക്കും നിയമം ബാധകം

റിയാദ്: സൗദിയില്‍ അക്കൗണ്ടിങ് തട്ടിപ്പ് നടത്തിയാല്‍ അഞ്ചുവര്‍ഷം തടവും 20 ലക്ഷം റിയാല്‍ പിഴയും. നിലവിലുണ്ടായിരുന്ന നിയമം പരിഷ്‌ക്കരിച്ചാണ് ഈ ശിക്ഷാവിധി കൊണ്ടുവന്നിരിക്കുന്നത്.

നിയമത്തില്‍ മുന്നറിയിപ്പ് നല്‍കുക, സസ്പെന്‍ഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുക എന്നിവയായിരുന്നു ജുഡീഷ്യല്‍ നടപടിക്ക് മുമ്പുള്ള നടപടി. നിലവിലെ അതിനുള്ള കാലാവധി ആറ് മാസം വരെയായിരുന്നു. അത് ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കും.

തെറ്റായ കണക്കുകള്‍ ഉള്‍പ്പെടുത്തി കൃത്രിമ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, ഇത്തരം റിപ്പോര്‍ട്ടുകളില്‍ ഒപ്പുവെക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ തെളിഞ്ഞാല്‍ അഞ്ച് വര്‍ഷം വരെ തടവും 20 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും.

സൗദിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മറ്റ് അക്കൗണ്ടന്റുമാര്‍ക്കും ഈ നിയമം ബാധകമാകും. അക്കൗണ്ടിങ് മേഖലയിലെ കൃത്രിമങ്ങള്‍ തടയുന്നതിന് പുതിയ നിയമം സഹായകരമാകുമെന്ന് സൗദി സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. അഹമ്മദ് അല്‍മഗാമിസ് പറഞ്ഞു

Most Popular