Tuesday, September 28, 2021
Home Gulf സൗദിയിൽ കോവിഡ് കേസുകൾ കുറയുന്നു

സൗദിയിൽ കോവിഡ് കേസുകൾ കുറയുന്നു

റിയാദ്: സൗദിയിൽ കോവിഡ് കേസുകൾ കുറയുന്നതായി റിപ്പോർട്ടുകൾ. 604 പുതിയ കേസുകൾ മാത്രമാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്താകെ അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,649 ആയി കുറഞ്ഞു. ഇതിൽ 1,332 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്കും കുറഞ്ഞു. രാജ്യമാകെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 78,416 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,39,129 ആയി. ഇതിൽ 5,24,061 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,419 ആണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.1 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

Most Popular