Tuesday, May 18, 2021
Home Gulf കാര്‍ഷികോല്‍പന്നങ്ങളുടെ ഇറക്കുമതി കൂട്ടാന്‍ ഇന്ത്യ- യു.എ.ഇ ധാരണ

കാര്‍ഷികോല്‍പന്നങ്ങളുടെ ഇറക്കുമതി കൂട്ടാന്‍ ഇന്ത്യ- യു.എ.ഇ ധാരണ

ദുബൈ: ഇന്ത്യയിലെ കാര്‍ഷിക ഉത്പന്നങ്ങളുടെയും സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെയും ഇറക്കുമതി കൂട്ടാന്‍ ഇന്ത്യ-യു.എ.ഇ ധാരണയായി. കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇളവുകളോടെയാകും ഇറക്കുമതി നടത്തുക.

ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഭൗമസൂചികാപദവി ലഭിച്ച ഉല്‍പന്നങ്ങള്‍ക്കു വര്‍ധിച്ചുവരുന്ന സ്വീകാര്യതയാണ് മറ്റൊരു പ്രത്യേകത. വ്യവസായ-കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

പാലക്കാടന്‍ മട്ട, പൊക്കാളി, ബസ്മതി അരി, ആലപ്പുഴ കയര്‍, പച്ച ഏലയ്ക്ക, മലബാര്‍ കുരുമുളക്, കാപ്പി, തിരുവിതാംകൂര്‍-മറയൂര്‍ ശര്‍ക്കര, വാഴക്കുളം കൈതച്ചക്ക, ചെങ്ങാലിക്കോടന്‍ നേന്ത്രപ്പഴം, നിലമ്പൂര്‍ തേക്ക് ഉല്‍പന്നങ്ങള്‍, ചന്ദനം, ഡാര്‍ജിലിങ് തേയില, മൈസൂര്‍ സില്‍ക്ക്, ജര്‍ദാലു മാങ്ങ, കൂര്‍ഗ് ഓറഞ്ച്, ഷാഹി ലിച്ചി തുടങ്ങിയവയുെട സാധ്യതകള്‍ വര്‍ധിക്കും.

കശ്മീരി ആപ്പിള്‍, പലതരം മാമ്പഴങ്ങള്‍ എന്നിവ ധാരാളമായി യു.എ.ഇയില്‍ എത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവരടക്കമുള്ളവര്‍ക്ക് ഈ തീരുമാനം ഗുണകരമാകും. ഇരുരാജ്യങ്ങളിലും വാണിജ്യ-വ്യവസായ മേളകള്‍, കാര്‍ഷിക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കാനും ധാരണയായി.

Most Popular