Sunday, June 20, 2021
Home Gulf എയര്‍ ബബിള്‍ കരാര്‍ ലംഘനം; കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ചില്ല

എയര്‍ ബബിള്‍ കരാര്‍ ലംഘനം; കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനസ്ഥാപിച്ചില്ല

അബുദാബി: ദുബൈ-ഇന്ത്യ എയര്‍ ബബിള്‍ കരാറിലെ പ്രശ്നം മൂലം ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങളിലേക്കു മാറ്റിയ വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കാനായില്ല. കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാന സര്‍വീസുകളാണ് പുനസ്ഥാപിക്കാനാകത്തത്.

ചില സെക്ടറില്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള സീറ്റിനെക്കാള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തിയതാണ് പ്രശ്നത്തിനു കാരണമെന്നാണ് സൂചന. സ്പൈസ് ജെറ്റിന്റെ ദുബൈ സെക്ടറിലെ വിമാനങ്ങള്‍ ഈ മാസം 31 വരെ റാസല്‍ഖൈമയില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുകയെന്ന് എയര്‍ലൈന്‍ അറിയിച്ചു. യാത്രയ്ക്കു മുമ്പ് വിമാനറിപ്പോര്‍ട്ടിങ് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്നാണ് ദുബൈ നിന്നുള്ള വിമാന സര്‍വീസുകള്‍ മാറ്റി പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്.

Most Popular