Sunday, July 25, 2021
Home Gulf വിമാനാപകടം: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്നും തുറക്കും

വിമാനാപകടം: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്നും തുറക്കും

ദുബായ്: കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്നും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. കേരളത്തിലേക്ക് അടിയന്തരമായി യാത്ര തിരിക്കേണ്ടവര്‍ക്കുള്ള സേവനങ്ങള്‍ താമസമില്ലാതെ നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

അപകടത്തെ സംബന്ധിക്കുന്ന വിവരങ്ങളും അപകവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകേണ്ടവര്‍ക്കുള്ള അടിയന്തര സഹായവും ലഭ്യമാക്കും. രാവിലെ 8 മണി മുതല്‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചത്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും ഒപ്പമുണ്ടെന്നും, പരമാവധി സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമെന്നും ട്വീറ്റിലുണ്ട്.

ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 7.40ഓടെയാണ് വന്ദേ ഭാരത് മിഷന്‍ പ്രകാരമുള്ള എയര്‍ ഇന്ത്യയുടെ ദുബായില്‍ നിന്ന്ും കോഴിക്കേട്ടേക്കു വന്ന വിമാനം ലാന്‍ഡിംഗിനിടെ തകര്‍ന്നത്. അപകടത്തില്‍ 19 പേര്‍ മരിക്കുകയും 171 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Most Popular