Friday, April 23, 2021
Home Gulf യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഒക്ടോബർ 31 മുതൽ ഡിസംബർ 31 വരെ എയർ ഇന്ത്യ സർവീസ്...

യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഒക്ടോബർ 31 മുതൽ ഡിസംബർ 31 വരെ എയർ ഇന്ത്യ സർവീസ് നടത്തും

ദുബായ്: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഒക്ടോബർ 31 മുതൽ ഡിസംബർ 31 വരെ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് ഇന്നലെ മുതൽ ആരംഭിച്ചു.

കേരളത്തിലെ നാല് വിമാനത്താവളങ്ങളെ കൂടാതെ ഡൽഹി, ലക്‌നൗ, മുംബൈ, അമൃത്സർ, ഹൈദരാബാദ്, ജെയ്പുർ, പുണെ, അഹമ്മദാബാദ്, ചെന്നൈ, മധുരൈ, തിരുച്ചിറപ്പിള്ളി എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ട്രാവൽ ഏജന്റുമായോ എയർ ഇന്ത്യ വെബ്‌സൈറ്റ് മുഖേനയോ അല്ലെങ്കിൽ എയർ ഇന്ത്യ ഓഫീസുമായോ നേരിട്ട് ബന്ധപ്പെടാം.

കണ്ണൂരിലേക്ക് ഒക്ടോബർ 25, നവംബർ ഒന്ന്, എട്ട്, 15, 22, 29, ഡിസംബർ ആറ്, 13, 20, 27 ദിവസങ്ങളിലാണ് സർവീസ്. കൊച്ചിയിലേക്ക് ഒക്ടോബർ 26നും നവംബർ രണ്ട്, ഒമ്പത്, 16, 23, 30, ഡിസംബർ ഏഴ്, 14, 21, 28 തീയതികളിലും തിരുവനന്തപുരത്തേക്ക് ഒക്ടോബർ 27, നവംബർ മൂന്ന്, 10, 17, 24, ഡിസംബർ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലും കോഴിക്കോടിന് ഒക്ടോബർ 28, നവംബർ നാല്, 11, 18, 25, ഡിസംബർ രണ്ട്, ഒമ്പത്, 16, 23, 30 ദിവസങ്ങളിലുമായാണ് സർവീസ്.

Most Popular