Sunday, September 19, 2021
Home Gulf ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ വർധന

ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ വർധന

ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്. ജോലി പോകും മുൻപേ തിരികെയെത്താനുള്ള പ്രവാസികളുടെ നെട്ടോട്ടത്തിനിടെയാണ് വിമാനക്കമ്പനികൾ നിരക്ക് വർധിപ്പിച്ചത്. ഖത്തര്‍ സന്ദര്‍ശക വിസകള്‍ അനുവദിച്ചുതുടങ്ങിയതോടെ ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് എയര്‍ലൈന്‍ കമ്പനികള്‍ വർധിപ്പിക്കുന്നത് . കേരളത്തില്‍ നിന്നും ദോഹയിലേക്കുള്ള സര്‍വീസുകള്‍ക്ക് മൂന്നിരട്ടിയോളമാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

നേരത്തെ 12,000 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 40,000 രൂപ വരെയായി ഉയര്‍ന്നു. ദോഹ വഴി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നതോടെയാണ് ടിക്കറ്റ് നിരക്കും കൂടിയത്. ആവശ്യം കൂടുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്ന രീതിയാണ് എയര്‍ലൈന്‍ കമ്പനികള്‍ സ്വീകരിക്കുന്നത്. നേരത്തെ സീസണുകളിലാണ് യാത്രാനിരക്ക് വര്‍ധിപ്പിച്ചിരുന്നത്.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേരിട്ടുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ദോഹ വഴി യാത്രചെയ്യാന്‍ ആളുകള്‍ എത്തുന്നതും യാത്രക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാണ്. നിലവില്‍ ആഗസ്റ്റ് 15 വരെയുള്ള ബുക്കിങുകള്‍ക്കാണ് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്. കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ നിരക്ക് കുറയാന്‍ സാധ്യതയുണ്ട്.

Most Popular