Monday, June 14, 2021
Home Gulf ദോഹ ഹമദ് എയര്‍പോര്‍ട്ടില്‍ കപ്പല്‍ തൊഴിലാളികള്‍ക്കായി പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നു

ദോഹ ഹമദ് എയര്‍പോര്‍ട്ടില്‍ കപ്പല്‍ തൊഴിലാളികള്‍ക്കായി പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തയ്യാറാക്കുന്നു

ദോഹ: കപ്പല്‍ തൊഴിലാളികളോടുള്ള ആദര സൂചകമായി ദോഹ ഹമദ് എയര്‍പോര്‍ട്ടില്‍ പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങള്‍ അനുവദിച്ചു നല്‍കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് മേധാവി അക്ബര്‍ അല്‍ ബാഖിര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ദോഹയില്‍ വാര്‍ത്ത ലേഖകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ഒന്നര ലക്ഷത്തിലധികം കപ്പല്‍ തൊഴിലാളികളെയും നാവികരെയുമാണ് സ്വദേശങ്ങളില്‍ എത്തിക്കാന്‍ സഹായിച്ചത്. ഇത് ഖത്തര്‍ സര്‍ക്കാരിന്റെയും ഖത്തര്‍ എയര്‍വേയ്സിന്റെയും കപ്പല്‍ തൊഴിലാളികളോടുള്ള ബഹുമാനത്തിന്റെ കൂടി ഭാഗമാണ്.

കോവിഡ് കാലം വന്നതോടെ വ്യോമയാന മേഖലയോളം തന്നെ ബാധിക്കപെട്ടവരാണ് കപ്പല്‍ തൊഴിലാളികളും. നിരവധി പേരുടെ ജീവിതവും സാമ്പത്തിക കാര്യങ്ങളും വൈറസ് വ്യാപനത്തോടെ പ്രതിസന്ധിയിലായി എന്നും അല്‍ ബാഖിര്‍ ചൂണ്ടിക്കാട്ടി.

അതെസമയം, ഖത്തര്‍ എയര്‍വേയ്‌സ് വരും ദിവസങ്ങളില്‍ തന്നെ തങ്ങളുടെ സര്‍വീസ് 125 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അല്‍ ബാഖിര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Most Popular