Wednesday, June 23, 2021
Home Gulf ഖത്തറിലെ അല്‍ ഖോര്‍ പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് ഇനി മുതല്‍ അല്‍ മീറയുടെ ബ്രാഞ്ചുകളില്‍ ലഭ്യമാണ്

ഖത്തറിലെ അല്‍ ഖോര്‍ പാര്‍ക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് ഇനി മുതല്‍ അല്‍ മീറയുടെ ബ്രാഞ്ചുകളില്‍ ലഭ്യമാണ്

ദോഹ : ഖത്തറിലെ അല്‍ ഖോര്‍ ഫാമിലി പാര്‍ക്കില്‍ പ്രവേശിക്കുന്നതിനായുള്ള ടിക്കറ്റുകള്‍ ഇനി മുതല്‍ അല്‍ മീറയുടെ വിവിധ ശാഖകളില്‍ നിന്ന് ലഭിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ അറിയിച്ചു. മന്ത്രായലം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിമാനത്താവളം, ഹയാത്ത് പ്ലാസ, ഗള്‍ഫ് മാള്‍, അല്‍ താഖിറ, അല്‍ ഖോര്‍, അല്‍ വക്ര, അല്‍ ഷമാല്‍, അല്‍ മന്‍സൂറ എന്നിവിടങ്ങളിലെ അല്‍ മീറ ശാഖകളിലാണ് ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. അല്‍ ഖോറ പാര്‍ക്കിലേക്ക് മുതിര്‍ന്നവര്‍ക്കുള്ള പ്രവേശന ടിക്കറ്റിന് 15 റിയാലും 10 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 10 റിയാലുമാണ് ഈടാക്കുന്നത്. രാത്രി എട്ട് മണിക്ക് മുമ്പ് ടിക്കറ്റ് എടുക്കണം

അല്‍ ഖോര്‍ പാര്‍ക്കിലേക്കുള്ള പ്രവേശനത്തിന്റെ പുതുക്കിയ സമയക്രമം കഴിഞ്ഞ ദിവസം മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച്ചകളില്‍ പൊതു ജനങ്ങള്‍ക്കും ചൊവ്വാഴ്ച്ചകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമാണ് പാര്‍ക്കില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

Most Popular