Wednesday, August 4, 2021
Home Gulf കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: അല്‍ സദ്ദ് കോച്ച് സാവി ഹെര്‍ണാണ്ടസിന് 10,000 റിയാല്‍ പിഴ

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: അല്‍ സദ്ദ് കോച്ച് സാവി ഹെര്‍ണാണ്ടസിന് 10,000 റിയാല്‍ പിഴ

ദോഹ: കോവിഡ് 19 രോഗബാധ അത്യന്തം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അല്‍സദ്ദ് ഫുട്‌ബോള്‍ ക്ലബ് പരിശീലകനും സ്പാനിഷ് താരവുമായ സാവി ഹെര്‍ണാണ്ടസിന് 10,000 റിയാല്‍ പിഴ ചുമത്തി. ക്ലബിലെ ഏതാനും മുന്‍നിരതാരങ്ങള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. അല്‍സദ്ദ് താരങ്ങളായ ഹമ്മം അല്‍ അമീന്‍, അബ്ദുല്‍ കരീം ഹസ്സന്‍, മറ്റ് ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് അംഗങ്ങള്‍ എന്നിവര്‍ക്കും താക്കീത് നല്‍കിയതായി ഖത്തര്‍ ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ അവസാനം സാവിക്ക് കോവിഡ് സ്ഥരീകരിച്ചതായി താരം തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കു ശേഷം കോവിഡ് നെഗറ്റീവ് ആയ താരം നിരീക്ഷണം തുടരാതെ കളിക്കളത്തിലേക്ക് എത്തുകയായിരുന്നു. നിരീക്ഷണ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഔദ്യോഗിക ചുമതല ഏറ്റെടുത്തതിനാണ് നടപടി.

Most Popular