Monday, September 27, 2021
Home Gulf അല്‍ ഉല കരാര്‍ നാല് ഉപരോധ രാജ്യങ്ങളും ഉള്‍പ്പെടുന്നത്; ഖത്തറുമായി പൂര്‍ണ നയതന്ത്രബന്ധം പുനസ്ഥാപിക്കും

അല്‍ ഉല കരാര്‍ നാല് ഉപരോധ രാജ്യങ്ങളും ഉള്‍പ്പെടുന്നത്; ഖത്തറുമായി പൂര്‍ണ നയതന്ത്രബന്ധം പുനസ്ഥാപിക്കും

റിയാദ്: ജിസിസി ഉച്ചകോടിയില്‍ ഒപ്പുവച്ച അല്‍ ഉല കരാര്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളും ഉള്‍പ്പെടുന്നതാണെന്ന് സൗദി അറേബ്യ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആല്‍ സൗദ്. ജിസിസി ഉച്ചകോടിക്ക് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നാല് ഉപരോധ രാജ്യങ്ങളും ഖത്തറുമായി പൂര്‍ണമായ നയതന്ത്ര ബന്ധം പുനസ്ഥാപിക്കും. മുഴുവന്‍ ബന്ധങ്ങളും ഉപരോധത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കു മാറും. യുഎഇ, ബഹ്‌റൈന്‍, സൗദി അറേബ്യ, ഈജിപ്ത് വ്യോമപരിധി ഖത്തറിന് തുറന്നുകൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ഏതെങ്കിലും ഒരു രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുകയോ സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇടപെടുകയോ ചെയ്യില്ല. മേഖല നേരിടുന്ന എല്ലാ തരത്തിലുള്ള ഭീഷണികള്‍ക്കുമെതിരേ ജിസിസി അംഗരാഷ്ട്രങ്ങള്‍ ഒരുമിച്ചു നില്‍ക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി അറിയിച്ചു.

ALSO WATCH

Most Popular