Saturday, July 31, 2021
Home Gulf എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് 15 ദിവസത്തേക്ക് ദുബായിൽ വിലക്ക്

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് 15 ദിവസത്തേക്ക് ദുബായിൽ വിലക്ക്

ദുബായ്: ദുബായിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് മിഷനിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും 15 ദിവസത്തേക്ക് നിർത്തിവെച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ന് മുതൽ ഒക്ടോബർ മൂന്ന് വരെയുള്ള 15 ദിവസമാണ് താത്കാലികവിലക്ക്.

കോവിഡ് പോസിറ്റീവായവരെ ചട്ടം ലംഘിച്ച് യാത്ര ചെയ്യാൻ അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി ദുബായ് സിവിൽ ഏവിയേഷനാണ് വിലക്ക് ഏർപ്പെടുത്തിയത്. വിലക്കിനെ തുടർന്ന് ദുബായിലേക്കുള്ള എയർഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തതായി ഗൽഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Most Popular