News Flash
X
ഹമാസ് നേതാവ് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

ഹമാസ് നേതാവ് ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

personTF access_timeSunday January 10, 2021
HIGHLIGHTS
ഫലസ്തീന്‍ സ്വതന്ത്ര സംഘടനയായ ഹമാസിന്റെ തലവന്‍ ഡോ. ഇസ്മാഈല്‍ ഹനിയ്യ ദോഹയിലെത്തി

ദോഹ: ഫലസ്തീന്‍ സ്വതന്ത്ര സംഘടനയായ ഹമാസിന്റെ തലവന്‍ ഡോ. ഇസ്മാഈല്‍ ഹനിയ്യ, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 41 ാമത് ഗള്‍ഫ് കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് ഫലസ്തീന്‍ ജനതയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് ഹനിയ്യ അമീറിനെ ധരിപ്പിച്ചു. ഫലസ്തീനിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് ഹമാസ് നേതാവ് അമീറുമായി ആശയവിനിമയം നടത്തി. ഫലസ്തീനില്‍ പൊതു തിരഞ്ഞെടുപ്പ് അടുത്തതോടെ ഹനിയ്യയുടെ കൂടിക്കാഴ്ചക്ക്് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്.

SHARE :
folder_openTags
content_copyCategory